ഒരിക്കല്‍ കൂടെ ആ ദേവഭൂമിയില്‍ എത്തുന്ന ദിനവും കാത്തു ഇങ്ങു ഡല്‍ഹിയില്‍ നിന്ന് ...

കല്ല്യാണത്തണ്ട് ക്ഷേത്രത്തെ വാനോളം പുകഴ്ത്തി ദല്‍ഹിയില്‍ പഠനത്തിനായി പോയ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്....
തന്റെ മനസിനെ കുളിരണിയിച്ച മഹാദേവക്ഷേത്രത്തിലെത്താന്‍ കൊതിക്കുന്ന മനസ്സുമായി അക്ഷയ് പറയുന്നു...

https://www.facebook.com/akshay.mohandas.54?hc_ref=ARQ46PbfEpVaJFe1f349ztWJvMsPCMrn5aJwEwHHiao5sjtxLAUk4fe7HgcNYoNm7WQ&pnref=story

കലുഷിതമായ മനസിനെയും നിരാശയെയും അലിയിച്ചു കളയുന്ന അത്ഭുതസിദ്ധി പ്രശാന്ത സുന്ദരമായ ഈ മണ്ണിന്റെ മാത്രം സവിശേഷത ആണ് അനുഭവിച്ചു അറിയുക അത് . ഒരിക്കല്‍ കൂടെ ആ ദേവഭൂമിയില്‍ എത്തുന്ന ദിനവും കാത്തു ഇങ്ങു ഡല്‍ഹിയില്‍ നിന്ന് ... 
അക്ഷയ്

https://www.facebook.com/akshay.mohandas.54?hc_ref=ARQ46PbfEpVaJFe1f349ztWJvMsPCMrn5aJwEwHHiao5sjtxLAUk4fe7HgcNYoNm7WQ&pnref=story

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ംണരൂപം വായിക്കാം..
https://www.facebook.com/akshay.mohandas.54?hc_ref=ARQ46PbfEpVaJFe1f349ztWJvMsPCMrn5aJwEwHHiao5sjtxLAUk4fe7HgcNYoNm7WQ&pnref=story

ഇടുക്കിയിലെ സ്വര്‍ഗം കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ സാക്ഷാല്‍ കൈലാസനാഥന്‍ കുടികൊള്ളുന്ന കട്ടപ്പനയിലെ കല്യാണതണ്ടിലേക്ക് വന്നോളൂ .ഗിരി ശൃംഗങ്ങളിലെ മഞ്ഞും കുളിര്‍കാറ്റും ആയിരം ഉദയ സൂര്യന്റെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന കല്യാണതണ്ട് മഹാ ദേവക്ഷേത്രവും മനസിനെ അവിടെ തന്നെ തളച്ചിടുന്ന മായ കാഴ്ചകള്‍ ആണ്.

ശിവനും മഹാവിഷ്ണുവും തുല്യ പ്രാധാന്യത്തോടെയുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ് . ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഒരു പോലെ ഒഴുകി എത്തുന്ന ഒരു സുന്ദര ഭൂമിയുണ്ടേല്‍ അത് സാക്ഷാല്‍ മഹാദേവന്‍ അനുഗ്രഹിച്ചു നല്‍കിയ കല്യാണതണ്ട് എന്ന കട്ടപ്പനയുടെ കൈലാസമാണ് .

ക്ഷേത്രത്തില്‍ എത്തിയാല്‍ കട്ടപ്പന നഗരത്തിന്റെയും ഇടുക്കി ഡാമിന്റെയും മായാസൗന്ദര്യം നമ്മളില്‍ അലിഞ്ഞു ചേരും .കല്യാണത്തണ്ടിലെ സൂര്യോദയം ദൃശ്യ ഭംഗിക്ക് അപ്പുറം പ്രകൃതിയുടെ വിരുന്നാണ് . കട്ടപ്പനയുടെ ഹൃദയഭാഗത്തും ഇടുക്കി ഡാമിലും സൂര്യന്റെ കാവിക്കിരണങ്ങള്‍ പതിയുന്ന സൗന്ദര്യം വിവരണങ്ങള്‍ക്കും വര്ണനകള്‍ക്കും അതീതമാണ് .

സൗന്ദര്യവും പ്രശാന്തതയും തുളുമ്പി നില്‍ക്കുന്ന കല്യാണതണ്ട് മഹാദേവ ക്ഷേത്രത്തിലേക്ക് നിരവധി ഭക്തര്‍ ദര്‍ശനത്തിനു ആയി എത്തുന്നു . എല്ലാ മലയാള മാസത്തിലെയും ആദ്യ തിങ്കള്‍ മഹാ ദേവന്റെ പ്രിയ ദിവസമാണ് അന്ന് നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ എത്തി സമൂഹ പ്രാര്‍ത്ഥന നടത്തി പോരുന്നു . കൂടാതെ അന്ന് എത്തി ചേരുന്ന എല്ലാ ഭക്തര്‍ക്കും അന്നദാനവും ഈ മഹാദേവ സന്നിധിയില്‍ മുടങ്ങാതെ നടക്കുന്നു .

ഇന്ന് ഈ ഡല്‍ഹിയിലെ തിരക്കുകളുടെയും ആധുനിക വത്കരണത്തിന്റെയും ഇടയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ മനസ് ഒരുപാട് കൊതിക്കുന്നു ഒരിയ്ക്കല്‍ കൂടി ആ മഹാദേവ സന്നിധിയില്‍ എത്തുവാന്‍..... ഒരിക്കല്‍ കൂടി തൊഴുത് ഇറങ്ങുവാന്‍ ..ഒരിക്കല്‍ കൂടി ആ വശ്യ സൗന്ദര്യം ആസ്വദിക്കുവാന്‍...

കലുഷിതമായ മനസിനെയും നിരാശയെയും അലിയിച്ചു കളയുന്ന അത്ഭുതസിദ്ധി പ്രശാന്ത സുന്ദരമായ ഈ മണ്ണിന്റെ മാത്രം സവിശേഷത ആണ് അനുഭവിച്ചു അറിയുക അത് . ഒരിക്കല്‍ കൂടെ ആ ദേവഭൂമിയില്‍ എത്തുന്ന ദിനവും കാത്തു ഇങ്ങു ഡല്‍ഹിയില്‍ നിന്ന് ... 

അക്ഷയ്

https://www.facebook.com/akshay.mohandas.54?hc_ref=ARQ46PbfEpVaJFe1f349ztWJvMsPCMrn5aJwEwHHiao5sjtxLAUk4fe7HgcNYoNm7WQ&pnref=story

Comments

Popular posts from this blog