കല്ല്യാണത്തണ്ടിലേയ്ക്കും സഞ്ചാരികള്‍ എത്തട്ടെ.....

കല്ല്യാണത്തണ്ടിലേയ്ക്കും സഞ്ചാരികള്‍ എത്തട്ടെ......


ഇടുക്കിയിലേക്ക് വിനോദയാത്രയ്ക്ക് എത്തുന്നവരുടെ ഭൂപടത്തില് കട്ടപ്പന ഇടം പിടിക്കാറില്ലെന്നത് സത്യമാണ്. മൂന്നാറും,തേക്കടിയും,വാഗമണ്ണും ഒക്കെയാണ് വിനോദയാത്രികരുടെ പരിചിത ഇടങ്ങള്. ഇടുക്കി അണക്കെട്ട് സഞ്ചാരികള്ക്കായി തുറക്കുന്ന സമയങ്ങളില് അവിടേക്കും എത്തും കുറെ യാത്രക്കാര്. ഇടുക്കി ഒന്നാകെ യാത്രക്കാരുടെ 'ഡെസ്റ്റിനേഷന്' ആകാന് പ്രാപ്തമാണെന്നതാണ് സത്യം. ഹൈറേഞ്ചിലെ ഏറ്റവും വലിയ പട്ടണമായ കട്ടപ്പനയുടെ ടൂറിസം സാധ്യതകളിലേക്ക് വഴിതുറക്കുന്നത് ഇത്തരം കാഴ്ചപ്പാടുകളാണ്.



ഇടുക്കി ജലസംഭരണിയുടെ വിശാലമായ കാഴ്ച ഒരുക്കുന്ന കല്ല്യാണത്തണ്ട് മല നിരകള്,അഞ്ചുരുളി വെള്ളച്ചാട്ടം,ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഏലം വിളയുന്ന ഏലക്കാടുകളിലൂടെയുള്ള ഫാംടൂറിസം,കട്ടപ്പനയില് നിന്ന് 21 കിലോമീറ്റര് മാത്രം അകലത്തിലുള്ള രാമക്കല്‌മേട്, തൂവല് വെളളച്ചാട്ടം ...ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് കട്ടപ്പനയ്ക്ക് ഉള്ളത്. എന്നാല് ഇതൊക്കെ ഹൈറേഞ്ചിലേക്കുള്ള യാത്രക്കാര്ക്ക് അന്യമാണ്. കട്ടപ്പനയുടെ സാധ്യതകള് യാത്രക്കാര് അറിയുക എന്നതാണ് മുഖ്യം. അതിനായുള്ള ശ്രമങ്ങള് ആണ് ഉണ്ടാകേണ്ടത്.



ഹൈറേഞ്ചില് ഏറ്റവും മികച്ച താമസസൗകര്യം ഒരുക്കുന്ന ഇടം കട്ടപ്പനയാണ്. ഇടുക്കിയിലെ തന്നെ ഏറ്റവും മികച്ച റിസോര്ട്ടുപോലും കട്ടപ്പനയ്ക്ക് അടുത്ത് വണ്ടന്മേട്ടിലാണ്. കട്ടപ്പനയില് നിന്ന് തേക്കടിക്ക് ദൂരം 26 കിലോമീറ്റര് മാത്രം. വാഗമണിലേക്ക് 40,രാമക്കല്‌മേട്ടിലേക്ക് 21,ഇടുക്കി ഡാമിലേക്ക് 22,മൂന്നാറിലേക്ക് 58 എന്നിങ്ങനെയാണ് കട്ടപ്പനയില് നിന്നുള്ള ദൂരം. എന്നിട്ടും പ്രധാന ടൂറിസം സീസണില് പോലും കട്ടപ്പനയിലെ സൗകര്യങ്ങള് വിനോദ യാത്രക്കാര്ക്ക് പ്രയോജനപ്പെടാറില്ല. കട്ടപ്പനയെക്കുറിച്ച് യാത്രക്കാര്ക്ക് ഒന്നും അറിയില്ല എന്നത് തന്നെയാണ് പ്രശ്‌നം. വിവര സാങ്കേതിക വിപ്ലവത്തിന്റെ ഈ കാലത്ത് അത്രയൊന്നും ക്ലേശകരമല്ല ടൂറിസം സാധ്യതകള് പുറംലോകത്ത് എത്തിക്കുക എന്നത്.



ഇടുക്കിയിലെ സുഗന്ധവിളകളുടെ പ്രശസ്തി ലോകം അറിയുമെങ്കിലും ഏലവും കുരുമുളകും വിളയുന്ന തോട്ടങ്ങള് അവര്‌ക്കൊന്നും പരിചിതമല്ല. വള്ളക്കടവിലെയും മാലിയിലെയും വണ്ടന്മേട്ടിലെയും ഏലക്കാടുകള് പോലും ടൂറിസത്തിന്റെ സാധ്യതകളിലേക്കാണ് വാതായനങ്ങള് തുറക്കുന്നത്. ഇത്തരം സാധ്യതകള് തുറക്കപ്പെട്ടാല് പ്രയോജനപ്പെടുത്താന് സ്വകാര്യ പങ്കാളിത്തം പോലും സാധ്യമാകും. ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകള് ഉണ്ട് കട്ടപ്പനയില് എന്നത് ഇപ്പോഴും തിരിച്ചറിയാതെ കിടക്കുകയാണ്.
വിനോദ യാത്രക്കാരുടെ ഇടത്താവളമായി കട്ടപ്പനയെ മാറ്റി എടുത്താല് മാത്രമെ ഇത് സാധ്യമാകൂ. ഇക്കാര്യത്തില് ക്രിയാത്മക റോളാണ് കട്ടപ്പന നഗരസഭയ്ക്ക് ഉണ്ടാകുക. നല്ല പദ്ധതികള് ഇതിനായി ആവിഷ്‌ക്കരിക്കണം. കല്ല്യാണത്തണ്ട് മല നിരകളും അഞ്ചുരുളിയും ഒക്കെ ഇടുക്കിയിലേക്ക് വരുന്ന വിനോദ യാത്രക്കാരുടെ ലക്ഷ്യ കേന്ദ്രങ്ങളായി മാറ്റണം. 




Comments

Popular posts from this blog

ഒരിക്കല്‍ കൂടെ ആ ദേവഭൂമിയില്‍ എത്തുന്ന ദിനവും കാത്തു ഇങ്ങു ഡല്‍ഹിയില്‍ നിന്ന് ...