നായകള്‍ കാവല്‍ നില്‍ക്കുന്ന കല്ല്യാണത്തണ്ട് ക്ഷേത്രം

കേളത്തില്‍ പറശിനിക്കടവുപോലെ തന്നെ നായകള്‍ക്ക് വാസസ്ഥലമൊരുക്കുന്ന ക്ഷേത്രമാണ് കല്യാണത്ത്ണ്ട് മഹാദേവ ക്ഷേത്രം. ഇടുക്കി ജില്ലയിലെ മഞ്ഞുമൂടിയ കല്ല്യാണത്തണ്ട് മലമുകളിലാണ് ഈ മഹാദേവ ക്ഷേത്രം. തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ കട്ടപ്പനയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്രചെയ്താല്‍ ക്ഷേത്രത്തിലെത്താം... സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രത്തിലെത്തിയാല്‍ ഇടുക്കി ഡാമിന്റെ റിസര്‍വോയറിന്റെ മനോഹരദൃശ്യം കാണാം. ക്ഷേത്രം ഇപ്പോള്‍ പുനരുദ്ധാരണത്തിന്റെ പാതയിലാണ്. എങ്കിലും ക്ഷേത്രമതിലിനുള്ളില്‍ നിരവധി നായകളുണ്ട്.. ക്ഷേത്രത്തിലെ പൂജാ സമയം കഴിഞ്ഞാണ് ഭക്തരെത്തുന്നതെങ്കില്‍ നായകള്‍ മതിലിനകത്ത് കയറ്റില്ല. മഹാദേവന്റെ ഭക്തരെ അവരുടെ മനസിലെ ആഗ്രഹങ്ങള്‍ മനസിലാക്കി തുണക്കുന്ന മഹാദേവന്റെ മണ്ണിലേക്ക് എല്ലാവരെും ക്ഷണിക്കുന്നു.


Comments

Popular posts from this blog

ഒരിക്കല്‍ കൂടെ ആ ദേവഭൂമിയില്‍ എത്തുന്ന ദിനവും കാത്തു ഇങ്ങു ഡല്‍ഹിയില്‍ നിന്ന് ...