Posts

Image
കല്ല്യാണത്തണ്ടിലേക്കുള്ള വഴി https://www.google.com/maps/place/Sree+Mahadeva+Temple/@9.7569836,77.0914805,801m/data=!3m1!1e3!4m5!3m4!1s0x3b07aeb05382dc65:0x590ee59298f5ebd6!8m2!3d9.7569783!4d77.0936692
Image
നായകള്‍ കാവല്‍ നില്‍ക്കുന്ന കല്ല്യാണത്തണ്ട് ക്ഷേത്രം കേളത്തില്‍ പറശിനിക്കടവുപോലെ തന്നെ നായകള്‍ക്ക് വാസസ്ഥലമൊരുക്കുന്ന ക്ഷേത്രമാണ് കല്യാണത്ത്ണ്ട് മഹാദേവ ക്ഷേത്രം. ഇടുക്കി ജില്ലയിലെ മഞ്ഞുമൂടിയ കല്ല്യാണത്തണ്ട് മലമുകളിലാണ് ഈ മഹാദേവ ക്ഷേത്രം. തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ കട്ടപ്പനയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്രചെയ്താല്‍ ക്ഷേത്രത്തിലെത്താം... സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രത്തിലെത്തിയാല്‍ ഇടുക്കി ഡാമിന്റെ റിസര്‍വോയറിന്റെ മനോഹരദൃശ്യം കാണാം. ക്ഷേത്രം ഇപ്പോള്‍ പുനരുദ്ധാരണത്തിന്റെ പാതയിലാണ്. എങ്കിലും ക്ഷേത്രമതിലിനുള്ളില്‍ നിരവധി നായകളുണ്ട്.. ക്ഷേത്രത്തിലെ പൂജാ സമയം കഴിഞ്ഞാണ് ഭക്തരെത്തുന്നതെങ്കില്‍ നായകള്‍ മതിലിനകത്ത് കയറ്റില്ല. മഹാദേവന്റെ ഭക്തരെ അവരുടെ മനസിലെ ആഗ്രഹങ്ങള്‍ മനസിലാക്കി തുണക്കുന്ന മഹാദേവന്റെ മണ്ണിലേക്ക് എല്ലാവരെും ക്ഷണിക്കുന്നു.

ഒരിക്കല്‍ കൂടെ ആ ദേവഭൂമിയില്‍ എത്തുന്ന ദിനവും കാത്തു ഇങ്ങു ഡല്‍ഹിയില്‍ നിന്ന് ...

Image
കല്ല്യാണത്തണ്ട് ക്ഷേത്രത്തെ വാനോളം പുകഴ്ത്തി ദല്‍ഹിയില്‍ പഠനത്തിനായി പോയ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്.... തന്റെ മനസിനെ കുളിരണിയിച്ച മഹാദേവക്ഷേത്രത്തിലെത്താന്‍ കൊതിക്കുന്ന മനസ്സുമായി അക്ഷയ് പറയുന്നു... https://www.facebook.com/akshay.mohandas.54?hc_ref=ARQ46PbfEpVaJFe1f349ztWJvMsPCMrn5aJwEwHHiao5sjtxLAUk4fe7HgcNYoNm7WQ&pnref=story കലുഷിതമായ മനസിനെയും നിരാശയെയും അലിയിച്ചു കളയുന്ന അത്ഭുതസിദ്ധി പ്രശാന്ത സുന്ദരമായ ഈ മണ്ണിന്റെ മാത്രം സവിശേഷത ആണ് അനുഭവിച്ചു അറിയുക അത് . ഒരിക്കല്‍ കൂടെ ആ ദേവഭൂമിയില്‍ എത്തുന്ന ദിനവും കാത്തു ഇങ്ങു ഡല്‍ഹിയില്‍ നിന്ന് ...  അക്ഷയ് https://www.facebook.com/akshay.mohandas.54?hc_ref=ARQ46PbfEpVaJFe1f349ztWJvMsPCMrn5aJwEwHHiao5sjtxLAUk4fe7HgcNYoNm7WQ&pnref=story ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ംണരൂപം വായിക്കാം.. https://www.facebook.com/akshay.mohandas.54?hc_ref=ARQ46PbfEpVaJFe1f349ztWJvMsPCMrn5aJwEwHHiao5sjtxLAUk4fe7HgcNYoNm7WQ&pnref=story ഇടുക്കിയിലെ സ്വര്‍ഗം കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ സാക്ഷാല്‍ കൈലാസനാഥന്‍ കുടികൊള്ളുന്...
Image
https://www.facebook.com/sreemahadhevatemple.kalyanathandu
Image
ക്ഷേത്രത്തിന്റെ നിര്‍മ്മാണം രണ്ടാം ഘട്ടം ആരംഭിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞുകാണുമല്ലോ... തടി നിര്‍മ്മാണത്തില്‍ പങ്കാളികളാന്‍ ഭക്തര്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. ക്ഷേത്ര നിര്‍മ്മാണത്തിന് അനുയോജ്യമായ തടികള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാം. അനവധി ഭക്തര്‍ ഇതിനോടകം തേക്ക ഈട്ടി മുതലായവ നല്‍കിക്കഴിഞ്ഞുവെന്ന സന്തോഷവും ഇതോടൊപ്പം പങ്കുവയ്്കട്ടെ. സമര്‍പ്പണത്തിനാഗ്രഹിക്കുന്ന ഭക്തര്‍ ക്ഷേത്രക്കമ്മിറ്റിയുമായോ പുനരുദ്ധാരണകമ്മിറ്റിയിയുമായോ ബന്ധപ്പെടുക... ക്ഷേത്രനിര്‍മ്മാണത്തിനാശ്യമായ എല്ലാതരം വസ്തുക്കളും ഭക്തര്‍ക്ക് സമര്‍പ്പിക്കാം കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക..
Image
ഇടുക്കി ജില്ലയിലെ കട്ടപ്പനയില് നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന മഹാദേവ ക്ഷേത്രം. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ മഹാദേവ ക്ഷേത്രസമുച്ചയമാണ് ഇവിടെ പൂര്‍ത്തിയായി വരുന്നത്. പൂര്ണമായും കൃഷ്ണശിലയില്‍ പണികഴിപ്പിക്കുന്ന കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിന്റെ  പുനരുദ്ധാരണം നടന്നുവരുന്നു. പ്രകൃതിരമണീയമായ ഈ പ്രദേശത്തു പ്രാചിനകാലത്ത്് വനവാസികള് കല്യാണം നടത്തിയിരുന്നു  എന്ന വിശ്വാസത്തില്‍ നിന്നും ഈ സ്ഥലത്തിന് കല്ല്യാണത്തണ്ട് എന്ന പേര്  വന്നുചേര്ന്നു .ഇടുക്കി അണക്കെട്ടിന്റെ  സംഭരണിയോട് ചേര്ന്ന് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം  മനസിന് കുളിര്മയേകുന്ന അന്തരീക്ഷം പ്രധാനംചെയ്യുന്നു. ഇടുക്കിയുടെ കുടിയേറ്റ കാലത്തോളം പഴക്കമുള്ള ക്ഷേത്രത്തില്‍ എല്ലാ മാസത്തിലും അന്നദാനവും നടക്കുന്നുണ്ട്. ശിവന്റെ തുല്യ പ്രാധാന്യത്തില്‍ മഹാവിഷ്ണുവിന്ററെ ചൈതന്യവും ഇവിടെയുണ്ട്. ഉയര്‍ന്ന മലയാണ് കല്യാണത്തണ്ട്. നിരന്തരം മഞ്ഞുമൂടപ്പെട്ട ഭഗവാന്റെ സങ്കേതം. ഏവര്‍ക്കും സ്വാഗതം..
Image
കല്ല്യാണത്തണ്ട് മാസ്റ്റർപ്ലാൻ അവസാനഘട്ടത്തിൽ...... പുനരുദ്ധാരണ നിധി വിജയിപ്പിക്കുക..