കല്ല്യാണത്തണ്ടി ലേയ്ക്കും സഞ്ചാരികള്‍ എത്തട്ടെ...... ഇടുക്കിയിലേക്ക് വിനോദയാത്രയ്ക്ക് എത്തുന്നവരുടെ ഭൂപടത്തില് കട്ടപ്പന ഇടം പിടിക്കാറില്ലെന്നത് സത്യമാണ്. മൂന്നാറും,തേക്കടിയും,വാഗമണ്ണും ഒക്കെയാണ് വിനോദയാത്രികരുടെ പരിചിത ഇടങ്ങള്. ഇടുക്കി അണക്കെട്ട് സഞ്ചാരികള്ക്കായി തുറക്കുന്ന സമയങ്ങളില് അവിടേക്കും എത്തും കുറെ യാത്രക്കാര്. ഇടുക്കി ഒന്നാകെ യാത്രക്കാരുടെ 'ഡെസ്റ്റിനേഷന്' ആകാന് പ്രാപ്തമാണെന്നതാണ് സത്യം. ഹൈറേഞ്ചിലെ ഏറ്റവും വലിയ പട്ടണമായ കട്ടപ്പനയുടെ ടൂറിസം സാധ്യതകളിലേക്ക് വഴിതുറക്കുന്നത് ഇത്തരം കാഴ്ചപ്പാടുകളാണ്. ഇടുക്കി ജലസംഭരണിയുടെ വിശാലമായ കാഴ്ച ഒരുക്കുന്ന കല്ല്യാണത്തണ്ട് മല നിരകള്,അഞ്ചുരുളി വെള്ളച്ചാട്ടം,ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഏലം വിളയുന്ന ഏലക്കാടുകളിലൂടെയുള്ള ഫാംടൂറിസം,കട്ടപ്പനയില് നിന്ന് 21 കിലോമീറ്റര് മാത്രം അകലത്തിലുള്ള രാമക്കല്‌മേട്, തൂവല് വെളളച്ചാട്ടം ...ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് കട്ടപ്പനയ്ക്ക് ഉള്ളത്. എന്നാല് ഇതൊക്കെ ഹൈറേഞ്ചിലേക്കുള്ള യാത്രക്കാര്ക്ക് അന്യമാണ്. കട്ടപ്പനയുടെ സാധ്യതകള് യാത്രക്കാര് അറിയുക എന്നതാണ് മുഖ്യം. അതിനായുള്ള ശ്രമങ്ങള് ആണ് ഉണ്ടാകേണ്ട...